CHANGARAMKULAM
മാന്തടത്ത് പൂരത്തിനിടെ സംഘർഷം പോലീസ് ലാത്തിവീശി ഒരാൾക്ക് പരിക്കേറ്റു
ചങ്ങരംകുളം: പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു.ആലംകോട്
ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വരവുകൾക്കിടെയാണ്
മാന്തടം സെന്ററിൽ വച്ച് ഇരുവിഭാഗം ഏറ്റുമുട്ടിയത്.തുടർന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചങ്ങരംകുളം പോലീസ് ലാത്തിവീശി സംഘർഷത്തിൽ ഏർപ്പെട്ടവരെ വിരട്ടിയോടിക്കുകയായിരുന്നു.പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.