ENTERTAINMENT

ആരാധകർക്ക് സന്തോഷവാർത്തയുമായി കരിക്ക് ടീം.

കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘കരിക്ക്’ തങ്ങളുടെ ആദ്യ സിനിമ പ്രഖ്യാപിച്ചത് 2019ൽ ആണ്. ‘തേരാ പാര’ എന്ന് പേരിട്ട ചിത്രത്തെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകൾ ലഭിക്കാതെ വരികയായിരുന്നു.എന്നാൽ തങ്ങൾക്ക് കൊവിഡിൽ ചിത്രം ഉപേക്ഷിക്കേണ്ടതായി വന്നെന്നും പുതിയ തിരക്കഥ പൂർത്തിയായി വരികയാണെന്നും കരിക്കിന്റെ സ്ഥാപകൻ നിഖിൽ പ്രസാദ് പറഞ്ഞു. “2019ൽ ‘തേരാ പാര’ പ്രഖ്യാപിച്ചു. എന്നാൽ കൊവിഡ് വന്നതോടെ അത് ഉപേക്ഷിക്കേണ്ടതായി വന്നു.ഞങ്ങളിപ്പോൾ പുതിയ തിരക്കഥയുടെ പണിപ്പുരയിലാണ്. പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. ചില മുഖ്യധാരാ അഭിനേതാക്കൾക്കൊപ്പം കരിക്കിൻ്റെ പ്രധാന താരങ്ങളാകും കേന്ദ്ര കഥാപാത്രങ്ങൾ. ഞാൻ തെന്നെയാണ് സംവിധാനം.കഥയേക്കുറിച്ച് കുടുതൽ സംസാരിക്കാനാകില്ലെന്നും തമാശ തന്നെയാകും പ്രധാനമെന്നും നിഖിൽ വ്യക്തമാക്കി.“കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാനാകില്ല. തമാശ തന്നെയാകും പ്രധാനം. ഒരു ‘ഓൾഡ് സ്കൂൾ-ഫീൽ ഗുഡ്’ ചിത്രമാകും അത്. തമാശയ്‌ക്കൊപ്പം മറ്റ് കാര്യങ്ങളും സംസാരിക്കപ്പെടും. ചിത്രം ഈ വർഷം റിലീസുണ്ടാകും.” സിനിമ ചെയ്യാൻ നിരവധിപേർ അവസരങ്ങളുമായി വന്നിട്ടുണ്ട്, എന്നാൽ സ്വന്തം ബാനറിൽ സിനിമ ചെയ്യുകയാണ് ലക്ഷ്യം എന്നതുകൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ നിഖിൽ പ്രസാദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button