PONNANI

ചമ്രവട്ടം പദ്ധതി അഴിമതിക്കെതിരെ അഷറഫ് കോക്കൂരും പിടി അജയ് മോഹനും നടത്തുന്ന ഉപവാസം 24ന് ‘വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

പൊന്നാനി:ചമ്രവട്ടം റഗുലേറ്റർ പദ്ധതിയിലെ അഴിമതി ക്കെതിരെ ജില്ലാ യു.ഡി.എഫ് നടത്തുന്ന ഏകദിന ഉപവാസ സമരം വിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം യു.ഡി.എഫ് നേതൃ യോഗം തീരുമാനിച്ചു .സമരത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 24 ന് രാവിലെ 9.30 ന് ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹനും കൺവീനർ അഷ്റഫ് കോക്കൂരും ഏകദിന ഉപവാസം നടത്തും.ചമ്രവട്ടം പദ്ധതിയുടെ പേരിൽ നടത്തിയ മുഴുവൻ അഴിമതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തമെന്നും ,കുറ്റക്കാരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരുന്നത് വരെ സമരം തുടരാനാണ് യു.ഡി.എഫ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.ഉപവാസ സമരം പ്രതിപക്ഷനേതാവ് വി.ഡി. സതീഷൻ ഉദ്ഘാടനം ചെയ്യും .പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും .ഉപവാസ സമരത്തെ എം. എൽ .എ മാർ യു.ഡി എഫ് ജില്ലാ സംസ്ഥാന നേതാക്കൾ അഭിസംബോധന ചെയ്ത് സംസാരിക്കും . പൊന്നാനി നിയോജക മണ്ഡലത്തിൽ നിന്നും വ്യത്യസ്ഥ സമയങ്ങളിലായി 1500 പ്രതിനിധികൾ പങ്കെടുപ്പിക്കാനും , സമരത്തിൻ്റെ ഭാഗമായി 15, 16 , 17 , തിയ്യതികളിൾ പഞ്ചായത്ത് കൺവെൻഷനുകൾ ചേരുന്നതിനും തീരുമാനിച്ചു . യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ യോഗം ഉദ്ഘാടനം ചെയ്തു . അസംബ്ലി യു.ഡി.എഫ് ചെയർമാൻ പി .പി യൂസഫലി അധ്യക്ഷത വഹിച്ചു . ജില്ലാ കൺവീനർ അഷറഫ് കോക്കൂർ സമര പരിപാടി വിശദീക്റിച്ചു . യോഗത്തിൽ , യു.ഡി. എഫ് . അസംബ്ലി കൺവീനർ കല്ലാട്ടേൽ ഷംസു , എം.വി. ശ്രീധരൻ മാസ്റ്റർ, സി.എം യൂസഫ്, മുസ്തഫ വടമുക്ക് , എ.കെ. ആലി,വി. ചന്ദ്രവല്ലി , വി.വി ഹമീദ്, കെ. എം. അനന്തകൃഷ്ണൻ ,ടി.കെ റഷീദ്, സി. കെ. പ്രഭാകരൻ , നബീൽ ഈഴുവതിരുത്തി, കുഞ്ഞിമോൻ ഹാജി, കെ.കെ. ബീരാൻകുട്ടി , റസാക് നാലകത്ത്, സുബൈർ കൊട്ടിലിങ്ങൽ, റസാഖ് അയിരൂർ , മുഹമ്മദലി നരണിപ്പുഴ, അബു പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.ഇരു സർക്കാറുകളുടെ ബജറ്റിനെതിര ജില്ലാ യു.ഡി.എഫ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഫെബ്രുവരി 18 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button