ചന്ദ്രഗ്രഹണം ഇന്ന്; രക്ത ചന്ദ്രൻ ഇന്ന് ദൃശ്യമാകും

തിരുവനന്തപുരം : ഇന്ന് പൂർണ്ണചന്ദ്രഗ്രഹണം ദൃശ്യമാകും, ദൂരദർശിനിയുടെ സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി വീക്ഷിക്കാൻ സാധിക്കുന്ന ഈ വർഷത്തെ ചന്ദ്രഗ്രഹണം ആണ് ഇന്ന് ‘പൂർണ്ണചന്ദ്രഗ്രഹണത്തോടൊപ്പം ആകാശത്ത് രക്തചന്ദ്രന്റെ വർണ്ണമനോഹരമായ കാഴ്ചയും ദൃശ്യമാകും . ഇന്ത്യൻ സമയം രാത്രി 9 57ന് ദൃശ്യമാവുന്ന ഭാഗിക ചന്ദ്രഗ്രഹണം 11 ന് പൂർത്തിയാവും പൂർണ്ണ ഗ്രഹണം 11.47 തുടങ്ങി പുലർച്ചെ 1.27 അവസാനിക്കു മെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.സൂര്യൻ ,ഭൂമി , ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ത്യയിൽ എല്ലായിടത്തും കാണാം. ചന്ദ്രഗ്രഹണം കാണാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 11മണിക്കും 12 .23 നും ഇടയിലായിരിക്കും. ഗ്രഹണം ഏകദേശം മൂന്നു മണിക്കൂർ 30 മിനിട്ട് നീണ്ടുനിൽക്കും ആകാശം തെളിഞ്ഞിരിക്കുകയാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് കേരളം ഉൾപ്പെടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സുരക്ഷിതമായി വീക്ഷിക്കാം . അടുത്ത ചന്ദ്രഗ്രഹണം 2026 മാർച്ച് മൂന്നിനാണ് ഇന്ത്യയിൽ ദൃശ്യമാകുക.
