CHANGARAMKULAM
ചങ്ങാത്തം ചങ്ങരംകുളം പ്രവർത്തക സംഗമം നടത്തി
ചങ്ങരംകുളം:അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങരംകുളത്തുകാരുടെ പ്രവാസി കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് പ്രവർത്തക സംഗമം നടത്തി.2023 മാർച്ചിൽ അബുദാബിയിൽ വെച്ചു നടക്കാനിരിക്കുന്ന സംഘടനയുടെ പതിനഞ്ചാം വാർഷിക പരിപാടികളുടെ മുന്നോടിയായി ചങ്ങാത്തം പ്രസിഡന്റ് ബഷീർ ചങ്ങരംകുളത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രവർത്തക സംഗമം ചങ്ങാത്തം മുഖ്യ രക്ഷാധികാരി പി ബാവാഹാജി ഉദ്ഘാടനം ചെയ്തു.നൗഷാദ് യൂസഫ്,അഷ്റഫ് പന്താവൂർ,ഫൈസൽമരക്കാർ,മുഹമ്മദ് അലി കല്ലൂർമ, നസീർ പെരുമുക്ക്, ഹബീബ് കാളച്ചാൽ, ജമാൽ മൂക്കുതല, സുബൈർ കക്കിടിപ്പുറം, മുഹമ്മദുണ്ണി നരണിപ്പുഴ, മുബാറക്ക് കോക്കൂർ, അർഷാദ് തെങ്ങിൽ തുടങ്ങിയവർ ആശംസ നേർന്നു ജനറൽ സെക്രട്ടറി അഷ്റഫ് മാവേര സ്വാഗതം പറഞ്ഞ സദസ്സിന് ട്രഷറർ ഷെരിഫ് അൽഫർദാൻ നന്ദി പറഞ്ഞു