CHANGARAMKULAM

ചങ്ങാത്തം ചങ്ങരംകുളം പതിനഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

ചങ്ങരംകുളം: യുഎഇ യിലെ പ്രമുഖ പ്രവാസി സംഘടനയായ ചങ്ങാത്തം ചങ്ങരംകുളം വിപുലമായ പരിപാടികളോടെ പതിനഞ്ചാം വാർഷികം ആഘോഷിച്ചു.സ്വദേശത്തും, പ്രവാസലോകത്തും നിരവധി സാമൂഹ്യ,ജീവകാരുണ്യ,വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തി പ്രവർത്തന മണ്ഡലത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി നിറഞ്ഞു നിൽക്കുന്ന ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടത്തിയ പതിനഞ്ചാം വാർഷികാഘോഷങ്ങൾ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡൻ്റുംചങ്ങാത്തം മുഖ്യ രക്ഷാധികാരിയുമായ പി ബാവാഹാജി ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം പ്രദേശത്തു നിന്നും യുപഎഇ യുടേ ഗോൾഡൻ വിസ ലഭിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ചങ്ങാത്തം പ്രസിഡന്റ്റ് ബഷീർ ചങ്ങരംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ എസ് സി പ്രസിഡന്റ് വി.വി കൃഷ്ണകുമാർ,മലയാളി സമാജം പ്രസിഡന്റ് റഫീഖ് കുനിയിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ കോലിക്കര, മലയാളി സമാജം മുൻ പ്രസിഡന്റ് സലീം ചിറക്കൽ,സ്പോൺസർമാരായ ദിലീപ് മാന്തടം,സെയ്ത് മുഹമ്മത്,ഷെരീഫ് കാഞ്ഞിയുർ,സിറാജ് തുടങ്ങിയവർ പങ്കെടുത്തു.വാർഷികാഘോഷ ചടങ്ങുകൾക്ക് ചങ്ങാത്തം ജനറൽ സെക്രട്ടറി അഷ്‌റഫ് മാവേര സ്വാഗതവും,ചങ്ങാത്തം ട്രഷറർ ഷെരീഫ് പ്രകാശ് നന്ദിയും പറഞ്ഞു.വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ ബോഡിയിൽ പുതിയ പ്രസിഡന്റ് ആയി ഇസ്മായിൽ ഒതളൂരിനെയും, ജനറൽ സെക്രട്ടറിയായി ദിലീപ് മൂക്കുതലയേയും, ട്രഷറർ ആയി മുഹമ്മദ് ചേലക്കടവ് ഏകകണ്ഠമായി തെരഞ്ഞെടുത്തു.യൂസഫ് കരേക്കാട്, ഹർഷ ചന്ദ്രര നയിച്ച ഗാനമേളയിൽ യുഎഇ യിലെ പ്രമുഖ ഗായകർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button