EDAPPAL

പൊന്നാനി താലൂക്കിലെ മുപ്പതോളം സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തി.

എടപ്പാൾ: ഇരുവൃക്കകളും തകരാറിലായ പൂക്കരത്തറ സ്വദേശി പ്രമോദിന്റെ ചികിത്സക്കായി ബുധനാഴ്ച പൊന്നാനി താലൂക്കിലെ സ്വകാര്യ മിനി ബസുകൾ സർവീസ് നടത്തി. യാത്രക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നു സഹായം സ്വീകരിച്ച് കൊണ്ടായിരുന്നു ബസ് സർവീസ്. ബുധനാഴ്ച കാലത്ത് എടപ്പാളിൽ വെച്ച് ചങ്ങരംകുളം എസ് ഐ ഖാലിദ് കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓൺ കർമ്മം നിർവഹിച്ചു. മുഴുവൻ യാത്രക്കാരും നാട്ടുകാരും ഈ സദുദ്യമത്തിൽ പങ്കാളികളാകണമെന്ന് ബസ് ഓണേഴ്സ് അഭ്യർത്ഥിച്ചിരുന്നു.സുജീഷ് അമ്പാടി, ശശി കുട്ടത്ത്, ബാബു, ഗണേഷ്,
ബേബി രാജ്, എടപ്പാളിലെ സാമൂഹിക പ്രവർത്തകൻ ഷാഹുൽ ഭായ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button