CHANGARAMKULAM
ചങ്ങരംകുളത്ത് സംയുക്ത ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നത്തി

ചങ്ങരംകുളം:മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ധിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ചങ്ങരംകുളത്ത് സംയുക്ത ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നത്തി.ചങ്ങരംകുളം ടൗണിലും ഹൈവേയിലുമായി സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ചങ്ങരംകുളം ഹൈവേയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം ബസ്റ്റാന്റില്‍ സമാപിച്ചു.പ്രകടനത്തില്‍ 200 ഓളം തൊഴിലാളികള്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസമാണ് എടവണ്ണയില്‍ സ്വകാര്യ ബസ് ജീവനക്കാരന്റെ മര്‍ദ്ധനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചത്.
