ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 17 കാരി പ്രസവിച്ചു; 21 വയസുകാരന്‍ചങ്ങരംകുളം പോലീസിന്റെ പിടിയിൽ.
ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 17 കാരി പ്രസവിച്ചു.സംഭവത്തില്‍ 21 വയസുള്ള യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതികം വൈകാതെ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസിന് ലഭിച്ച വിവരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ ചങ്ങരംകുളം സിഐ ഷൈന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പഠന സമയത്താണ് യുവാവ് പെണ്‍കുട്ടിയുമായി അടുത്തതെന്നാണ് വവരം.സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ് പിടിയിലായ യുവാവ്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു