PONNANI

പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്
ഒരാഴ്ചക്കകം പൂർണമായി പൊളിച്ചുനീക്കാനാണ് നഗരസഭ നിർദേശം

പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നഗരസഭ നോട്ടീസ് നൽകി. പാതി പൊളിച്ച് അപകടസാധ്യത വർധിച്ച കെട്ടിടമാണ് പൂർണമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയത്.

ഏഴു ദിവസത്തിനകം പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ അപകടസാധ്യത കണക്കിലെടുത്ത് നഗരസഭതന്നെ നേരിട്ട് പൊളിക്കാനാണ് തീരുമാനം. നഗരസഭയുടെ നിർദേശപ്രകാരം കെട്ടിടത്തിന്‍റെ പടിഞ്ഞാറു ഭാഗം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു.

എന്നാൽ, പാതി ഭാഗം പൊളിച്ചതോടെ കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. രണ്ട് ഉടമകളുള്ള കെട്ടിടത്തിന്‍റെ ഒരു ഉടമ മാത്രമാണ് ഒരുഭാഗം പൊളിച്ചത്. എന്നാൽ, അടുത്ത ഭാഗം പൊളിക്കാൻ ഉടമ തയാറാവാത്തതാണ് ജീവന് ഭീഷണിയായി മാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button