CHANGARAMKULAM

ചങ്ങരംകുളത്ത് വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.

വ്യാപാരികള്‍ പൊന്നാനി PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നല്‍കി

ചങ്ങരംകുളം:ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പൊന്നാനി PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം സമർപ്പിച്ചു.അനധികൃത വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിയതിനു ശേഷം മാത്രമേ ടൗണിലെ വികസന പ്രവർത്തനങ്ങളുമായി വ്യാപാരികൾ സഹകരിക്കുകയുള്ളൂവെന്ന് രേഖാമൂലം PWD ഡിപ്പാർട്ട്മെന്റിനെ വ്യാപാരി വ്യവസായി അറിയിക്കുകയും ചെയ്തു.പൊന്നാനി വികസനസമിതിയും,ആലങ്കോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളം പോലീസും ഒക്കെ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത PWD ഓഫീസിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനും ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.റമസാൻ കഴിയുന്നത് വരെ ടൗണിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വക്കണമെന്നും ഇപ്പോൾ നടക്കുന്ന മെല്ലെപോക്ക് അവസാനിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button