ചങ്ങരംകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം’മകള്‍ക്ക് ഗുരുതരപരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം’മൂക്കുതല ചേലക്കടവ് സ്വദേശി പുറയക്കാട്ട് അബു വിന്റെ ഭാര്യ ഖദീജ(40) ആണ് മരിച്ചത്.മകള്‍ അസ്ന (21)നാണ് പരിക്കേറ്റത്.ഗുരുതമായി പരിക്കേറ്റ അസ്നയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.ഓര്‍കിഡ് ആശുപത്രിയില്‍ ഡോക്ടറെ കാണുന്നതിനായി സ്കൂട്ടറില്‍ പോവുകയായിരുന്നു ഖദീജയും മകള്‍ അസ്നയും.ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടെ തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ലോറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്ന്.റോഡില്‍ തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് സമീപത്ത് ഓര്‍കിഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖദീജയുടെ മരണം സംഭവിച്ചിരുന്നു.
