ചങ്ങരംകുളത്ത് ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി യടക്കം രണ്ട് പേർക്ക് പരിക്ക്

അക്രമി സംഘം കാറും മൊബൈൽ ഫോണുകളും തകർത്തു
ചങ്ങരംകുളം : ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിക്കും,യുവാവിനും പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെ മൂക്കുതല മനപ്പടിയിൽ വച്ചാണ് സംഭവം. കക്കിടിപ്പുറം മുത്തേടത്ത് വളപ്പിൽ മുഹമ്മദ് റാഷിദ് (23)നും കൂടെ യാത്ര ചെയ്തിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്കുമാണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.മുഹമ്മദ് റാഷിദ് തന്റെ മാതാവിന്റെ വീടായ മൂക്കുതലയിൽ പോയി തിരിച്ചു വരുന്നതിനിടയാണ് റോഡരികിൽ നിൽക്കുകയായിരുന്ന സംഘം യാതൊരു പ്രകോപനവും ഇല്ലാതെ ഇവർ യാത്ര ചെയ്തിരുന്ന കാർ തടഞ്ഞ് അസഭ്യ വർഷം നടത്തുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നെന്നാണ് പരാതി.കാറ് അടിച്ചു തകർക്കുകയും രണ്ട് പേരുടെയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തുകയും പോലീസിന്റെ സഹായത്തോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പോലീസ് സംഭവസ്ഥലം സന്ദർശിച്ചെങ്കിലും പ്രതികളെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല.ചങ്ങരംകുളം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
