CHANGARAMKULAM

ചങ്ങരംകുളത്ത് മൊബൈൽ ആപ്പിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ ഹാക്ക് ചെയ്തതായി പരാതി


ചങ്ങരംകുളം:ഓൺലൈൻ ആപ്പിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിച്ച യുവാവിൻ്റെ മോബൈൽ ഹാക്ക് ചെയ്‌ത്‌ എക്കൗണ്ടിൽ നിന്ന് പണം തട്ടാൻ ശ്രമം.കഴിഞ്ഞ ദിവസമാണ് മൂക്കുതല സ്വദേശിയായ യുവാവിനെ ലോൺ ആപ് തട്ടിപ്പ് സംഘം കെണിയിൽ പെടുത്തിയത്.മൊബൈൽ ഹാക്ക് ചെയ്ത‌് ഫോട്ടോ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എക്കൗണ്ടിലുണ്ടായിരുന്ന 2 ലക്ഷത്തോളം രൂപയും തട്ടിയെടുക്കാനും ശ്രമം നടന്നു.എക്കൗണ്ട് ഹാക്ക് ചെയ്ത‌് പിൻവലിക്കാൻ ശ്രമിച്ച 2 ലക്ഷത്തോളം രൂപ ചങ്ങരംകുളം പോലീസിൻ്റെയും സൈബർ സെക്യൂരിറ്റി ടീമിൻ്റെയും സഹായത്തോടെ തിരിച്ചെടുക്കുകയായിരുന്നു.

മൊബൈലിൽ ലോൺ ആപ് ഇൻസ്റ്റാൾ ചെയ്‌ത് പണം എടുക്കാൻ ശ്രമിച്ചെങ്കിലും യുവാവിന് പണം എടുക്കാൻ കഴിഞ്ഞില്ല.പിന്നീട് ശ്രമം ഉപേക്ഷിച്ചിരുന്നു.എന്നാൽ ഇതിനോടകം തട്ടിപ്പ് സംഘം യുവാവിൻ്റെ എക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കുകയും മൊബൈൽ പൂർണ്ണമായും ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു.പിന്നീട് യുവാവിനെഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് എക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്കൗണ്ടിൽ മുമ്പ് ബാലൻസ് ഉണ്ടായിരുന്ന പണം തട്ടിപ്പ് സംഘം ട്രാൻസർ ചെയ്യാൻ ശ്രമിച്ചതായി കണ്ടെത്തിയത്.പരിഭ്രാന്തനായ യുവാവ് ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. ചങ്ങരംകുളം പോലീസും സൈബർ സെക്യൂരിറ്റി സെക്ഷനിൽ ജോലി ചെയ്യുന്ന ചിയ്യാനൂർ സ്വദേശിയായ ഫഹദിന്റെയും അവസരോചിതമായ ഇടപെടലിൽ രണ്ട് പമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിന്റെ പണം തട്ടിപ്പ് സംഘത്തിൽ നിന്ന് തിരിച്ചെടുക്കുകയും ചെയ്‌തു.ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോൺ ആപ്പ് തട്ടിപ്പ് സംഘമാണ് പിന്നിലെന്നും ഇത്തരം തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രമിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button