BREAKING NEWSCHANGARAMKULAM
ചങ്ങരംകുളത്ത് മില്ലിലെ യന്ത്രത്തിൽ കുടുങ്ങി യുവതിയുടെ കൈ അറ്റു

ചങ്ങരംകുളം: വളയംകുളത്ത് റൈസ് മില്ലിലെ യന്ത്രത്തിൽ കൈ കുടുങ്ങി യുവതിയുടെ കൈ അറ്റുപോയി. കക്കിടിപ്പുറത്ത് താമസിച്ചിരുന്ന തടത്തിൽ പ്രേമന്റെ ഭാര്യ പുഷ്‌പ (40)യുടെ വലത് കയ്യാണ് അറ്റത്. ചൊവ്വാഴ്‌ച കാലത്ത് പത്തര മണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി മില്ലിൽ ജോലി ചെയ്ത് വരികയാണ് പുഷ്‌പ.
കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് കൈ പൂർണ്ണമായും അറ്റ നിലയിൽ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസ് എത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ചതഞ്ഞ നിലയിൽ മിഷനിൽ കുടുങ്ങിയ വലത് കൈ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പുഷ്‌പയുടെ നില അതീവ ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
