തെരുവുനായ നിയന്ത്രണത്തിന് കേരളം; വാക്സിനേഷന് നായയെ എത്തിച്ചാൽ 500 രൂപ!
ചങ്ങരംകുളം:ആലങ്കോട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അജീഷ്മയെ (26) ജോലിക്കിടെ തെരുവുനായയുടെ കടിയേറ്റു. പാലക്കാട് പട്ടഞ്ചേരിയിൽ ആശാ പ്രവർത്തക രജനി ശിവരാമനെ (43) ജോലിക്കിടെ നായ കടിച്ചു. ഫീൽഡ് സർവേയ്ക്കായി ഒരു വീട്ടിൽ എത്തിയപ്പോൾ അവിടത്തെ വളർത്തുനായയാണു കടിച്ചത്.
വിവിധ ജില്ലകളിലായി ഇരുനൂറിലേറെ പേർ ഇന്നലെ നായയുടെ കടിയേറ്റു ചികിത്സ തേടി. വളർത്തുനായ്ക്കളുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടും. തെരുവുനായ്ക്കൾ കുറുകെ ചാടുകയും പാഞ്ഞടുക്കുകയും ചെയ്തതിനെത്തുടർന്നുള്ള 4 അപകടങ്ങളിൽ 7 പേർക്കു പരുക്കേറ്റു. അഞ്ചൽ (കൊല്ലം), ചാവക്കാട് (തൃശൂർ), ചേളന്നൂർ (കോഴിക്കോട്) എന്നിവിടങ്ങളിലാണ് അപകടങ്ങൾ. കൊല്ലം പുത്തൂരിൽ ആടിനെ നായകൾ കടിച്ചുകൊന്നു.
പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും. ഇതോടൊപ്പം തെരുവു നായ്ക്കളെ ലക്ഷ്യമിട്ടുളള ഊർജിത വാക്സിനേഷനും പഞ്ചായത്ത് തല ഷെൽറ്റർ സംവിധാനവും ഉൾപ്പെടെ അടിയന്തരമായി നടപ്പാക്കും. തെരുവു നായ്ക്കളെ പിടിക്കാൻ കൂടുതൽ പേർക്കു പരിശീലനം നൽകും. പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ ജനങ്ങളുടെ സഹായത്തോടെ നീക്കാനും പരിപാടി തയാറാക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കും തെരുവുനായ ശല്യം ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗത്തിനും ശേഷം മന്ത്രി എം.ബി.രാജേഷാണു തീരുമാനങ്ങൾ വിശദീകരിച്ചത്. തെരുവു നായ്ക്കളെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ഷെൽറ്ററുകൾ നിർമിക്കും. ശല്യം കൂടുതലുള്ള സ്ഥലങ്ങൾ നിർണയിച്ച് ഇവിടെ പ്രത്യേക സൗകര്യം ഒരുക്കും.
തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ ഈ മാസം 20 മുതൽ ഒരു മാസം നീളുന്ന തീവ്രയജ്ഞം മന്ത്രി പ്രഖ്യാപിച്ചു. ഉടമസ്ഥരില്ലാതെ തെരുവിൽ കഴിയുന്ന ഇണക്കമുള്ള നായ്ക്കളെ വാക്സിനേഷന് എത്തിച്ചാൽ, നായ ഒന്നിന് 500 രൂപ പ്രതിഫലം നൽകുന്ന പദ്ധതി ആരംഭിക്കും.
മഞ്ചേരി∙ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചു 117 പവൻ തട്ടിയെടുത്ത സംഭവം ജീവനക്കാരിലൊരാൾ ആസൂത്രണം ചെയ്ത നാടകം. സ്ഥാപനത്തിലെ…
ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ…
ബംഗലൂരു: കര്‍ണാടകയില്‍ 75 കോടിയുടെ മയക്കുമരുന്നുമായി രണ്ട് വിദേശവനിതകള്‍ പിടിയിലായി. ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്കന്‍ വനിതകളാണ്…
ആന്റണി പെരുമ്പാവൂർ നിർമിച്ച് ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ…
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിക്കേസുകളിൽ മുസ്ലീം സമുദായത്തെ തിരുത്തണമെന്ന അഭിപ്രായവുമായി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ. ഒരു…
ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 36ാം ദിവസത്തിൽ. ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തുമെന്നാണ്…