CHANGARAMKULAMLocal news
ചങ്ങരംകുളത്ത് പന്താവൂർ പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി
![](https://edappalnews.com/wp-content/uploads/2025/01/DeWatermark.ai_1736164299497.jpg)
ചങ്ങരംകുളം: ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പന്താവൂര്‍ പാലത്തിന് താഴെയാണ് ഗ്രൈനേഡ് കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് സംഭവം.പന്താവൂര്‍ പാലത്തിന് താഴെ മത്സ്യം പിടിക്കാനെത്തിയ രാജേഷ് എന്നയാളുടെ വലയില്‍ കുടുങ്ങുകയായിരുന്നു.സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.എസ്ഐ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി.ബോംബ് സ്ക്വോഡ് അടക്കമുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്
![](http://edappalnews.com/wp-content/uploads/2025/01/logo.png)