CHANGARAMKULAM
ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ട്രാക്ടർ കടകളിലേക്ക് ഇടിച്ചു കയറി

ചങ്ങരംകുളം:നിയന്ത്രണം വിട്ട ട്രാക്ടർ ഇടിച്ച് കയറി ചങ്ങരംകുളം ടൗണിലെ കടകൾ തകർന്നു.ടൗണിൽ ചിറവല്ലൂർ റോഡിൽ ഫാൻസി കടയുടെയും റെഡിമെയ്ഡ് കടയുടെയും മുൻവശത്തെ ഗ്ളാസുകൾ പൂർണ്ണമായും തകർന്ന് വീണു. ശനിയാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് സംഭവം.ട്രാക്ടർ ചിറവല്ലൂർ റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് കയറുകയായിരുന്നു.പുലർച്ചെ ആയതിനാൽ കടതുറന്നിരുന്നില്ല.അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
