CHANGARAMKULAM
ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
ചങ്ങരംകുളം:കാറും ബൈക്കും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.ബൈക്ക് യാത്രികനും ചങ്ങരംകുളത്തെ ആംബുലൻസ് ഡ്രൈവറുമായ വളയംകുളം സ്വദേശി
ആഷിർ (26)നാണ് പരിക്കേറ്റത്. പരിക്കേറ്റ ആഷിറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ
ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ചങ്ങരംകുളം തൃശ്ശൂർ റോഡിൽ ഗ്യാസ് പമ്പിന് സമീപത്ത് ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടംവളയംകുളത്ത് നിന്നും ചങ്ങരംകുളത്തേക്ക് വന്നിരുന്ന ആഷിർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന
കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ
തെറിച്ച് വീണ ആഷിറിനെ നാട്ടുകാരാണ്
ആശുപത്രിയിൽ എത്തിച്ചത്.