CHANGARAMKULAM

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നര്‍ കാറാണ് ഓടിക്കൊണ്ടിരുന്നതിടയില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്.യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു.അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി.ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മോട്ടര്‍ അടിച്ച് തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.തലനാരിഴക്ക് അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button