CHANGARAMKULAM
ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സ്വകാര്യ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി

ചങ്ങരംകുളം:തിരക്കേറിയ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സ്വകാര്യ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി.ഒഴിഞ്ഞ പറമ്പിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കത്തിക്കുന്നത് തിരക്കേറിയ ജംഗ്ഷനിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഓട്ടോസ്റ്റാന്റിലെ തൊഴിലാളികൾ പറഞ്ഞു. പ്രദേശത്തെ വീടുകളിലേക്കും മാലിന്യം കത്തിക്കുമ്പോൾ പുകപടലങ്ങൾ എത്തുന്നത് ശല്ല്യമാവുന്നുണ്ട്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതും കത്തിക്കുന്നതും ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
