CHANGARAMKULAM

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടു മുറിഞ്ഞ് നിൽക്കുന്ന ഉണങ്ങിയ മരം ഭീഷണിയാവുന്നു

ചങ്ങരംകുളം:ഹൈവേ ജംഗ്ഷനിൽ നടു മുറിഞ്ഞ് നിൽക്കുന്ന ഉണങ്ങിയ മരം ഭീഷണിയാവുന്നു. ദിനം പ്രതി വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരെത്തുന്ന ചങ്ങരംകുളത്തെ പ്രധാന ജംഗ്ഷനിലാണ് നടുഭാഗം മുറിഞ്ഞ നിലയിൽ മരം ഉണങ്ങി നിൽക്കുന്നത്.സംസ്ഥാന പാതയോരത്ത് ടൗണിലേക്ക്കയറുന്ന റോഡിനോട് ചേർന്ന ഓട്ടോ സ്റ്റാന്റിലാണ്ഭീഷണി ഉയർത്തുന്ന മരം സ്ഥിതി ചെയ്യുന്നത്.സമീപത്തെ മറ്റൊരു മരത്തിന്റെ ബലത്തിൽ നിൽക്കുന്ന ഉണങ്ങിയ മരം എത്രയും പെട്ടെന്ന് മുറിച്ച് മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button