CHANGARAMKULAM
ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് സ്റ്റുഡന്റ്സ് ബസാർ രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ആരംഭിച്ച സഹകരണ സ്റ്റുഡൻ്റ്സ് ബസാർ മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.പേന,പെൻസിൽ,നോട്ട്ബുക്ക്, സ്കൂൾ ബാഗുകൾ, കുടകൾ,റെയിൻകോട്ടുകൾ, ഫയലുകൾ, വാട്ടർ ബോട്ടിലുകൾ, ടിഫിൻ ബോക്സ് തുടങ്ങി വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ സബ്സിഡി നിരക്കില്‍ ലഭ്യമാകുമെന്ന് ബാങ്ക് പ്രസിഡണ്ട് കൂടിയായ സിദ്ധിക്ക് പന്താവൂര്‍ പറഞ്ഞു.പിടി അജയ്മോഹന്,അബ്ദുല്‍കാദര്‍,രഞ്ജിത്ത് അടാട്ട്,ശ്രീകുമാര്‍ പെരുമുക്ക്,ഹുറൈര്‍ കൊടക്കാട്ട്,പികെ അബ്ദുള്ളക്കുട്ടി,റീസ പ്രകാശ്,അബ്ദുല്‍ സലാം,കെപി പ്രേമന് തുടങ്ങിയവര്‍ സംസാരിച്ചു
