CHANGARAMKULAMLocal news
കോൾ കർഷകരുടെ യോഗം മുഴുവൻ കർഷകരെയും അറിയിക്കണം:കോൾപടവ് കർഷക സംരക്ഷണ സമിതി


ചങ്ങരംകുളം:ജൂലായ് 29ന് ശനിയാഴ്ച 4 മണിക്ക് പെരുമുക്ക് എഎംഎൽപി സ്കൂളിൽ വെച്ച് നടക്കുന്ന കോലത്ത്പാടം കോൾ കർഷകരുടെ യോഗത്തിൽ തൃശ്ശൂർ പുഞ്ച സ്പെഷൽ ഓഫിസറും കൃഷി ഓഫീസർമാരും പങ്കെടുക്കണമെന്ന് കോൾപടവ് കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.കോൾ സമിതി വിളിച്ചു ചേർക്കുന്ന യോഗം കോൾപടവിലെ 636 ഓളം വരുന്ന കർഷകരെയും അറിയിക്കണമെന്നും യോഗത്തിൽ തവനൂർ,പെരുമ്പടപ്പ് കൃഷി അസിസ്റ്റൻ്റ് മാർ,ആലംകോട്,നന്നംമുക്ക്,എടപ്പാൾ കൃഷി ഓഫിസർമാർ തൃശൂർ പുഞ്ച സ്പെഷൽ ഓഫിസർ എന്നിവരുടെ സാന്നിധ്യം വേണമെന്നുമാണ് കോലത്ത്പാടം കോൾപടവ് കർഷക സംരക്ഷണ സമിതിയുടെ ആവശ്യം.ശ്രീകുമാർ പെരുമുക്ക്,വി കമറുദ്ദീൻ,ഹക്കീം പെരുമുക്ക്,പിപി ആസാദ്,പികെ അബ്ദുല്ല കുട്ടി,സിവി ഇബ്രാഹിം,എപി അബ്ദുള്ളക്കുട്ടി,കെ കേളു,സിവി യൂസഫ് എന്നിവർ പങ്കെടുത്തു
