CHANGARAMKULAMLocal news
ചങ്ങരംകുളം സി എച്ച് സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു
ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചങ്ങരംകുളം സി എച്ച് സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. പ്രളയത്തിലും കോവിഡിലും സന്നദ്ധ സേവനപ്രവർത്തനങ്ങൾക് നേതൃത്വം നൽകിയ വൈറ്റ് ഗാർഡിനുള്ള ആദരവും ചടങ്ങിൽ നടന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ ,മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ,മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ ,വൈസ് പ്രസിഡന്റ് കെസി ശിഹാബ്, പി പി യൂസഫലി, നവാസ് വട്ടത്തൂർ, ഷബീർ മാങ്കുളം തുടങ്ങി മണ്ഡലം ,പഞ്ചായത്ത് നേതാക്കൾ സംബന്ധിച്ചു.