CHANGARAMKULAM
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിശുദ്ധ പാപങ്ങളുടെ ഇന്ത്യ യാത്രാ വിവരണം ചർച്ച ചെയ്തു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അരുൺ എഴുത്തച്ഛൻ രചിച്ച വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന യാത്രാ വിവരണ ഗ്രന്ഥഠ ചർച്ച ചെയ്തു.165ാമത് പുസ്തക ചർച്ച സാഹിത്യകാരൻ ജയരാജ് കുറുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഗ്രന്ഥശാലപ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. പി എസ് മനോഹരൻ എം വി രവീന്ദ്രൻ പി എൻ രാജ് ഇ ശാലിനി കെ പി തുളസി അഡ്വ.വി ശശികുമാർ എൻ സതീശൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി നന്ദിപ്രകാശിപ്പിച്ചു.
