CHANGARAMKULAM
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലക്ക് കീഴിൽ നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: ചങ്ങരംകുളം സാംസ്കാരിക സമിതി
ഗ്രന്ഥശാലക്ക് കീഴിൽ നിർമിച്ച
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പി നന്ദകുമാർ
എംഎൽഎ നിർവഹിച്ചു.പന്താവൂർ പരമേശ്വരൻ
നമ്പൂതിരി മാസ്റ്ററുടെ പേരിൽ നാമകരണം ചെയ്ത
ഓഡിറ്റോറിയമാണ് കലാ സാംസ്കാരിക രംഗത്തെ
പ്രമുഖരുടെ സാനിധ്യത്തിൽ തുറന്ന്
കൊടുത്തത്.
ബുധനാഴ്ച
വൈകിയിട്ട് 4 മണിക്ക് നടന്ന
ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് എംഎം ബഷീർ
അധ്യക്ഷത വഹിച്ചു.സോമൻ ചെമ്പ്രത്ത് സ്വാഗതം
പറഞ്ഞ ചടങ്ങിൽ പി ചിത്രൻ നമ്പൂതിരിപ്പാട്
അനുഗ്രഹ പ്രഭാഷണം നടത്തി.ചടങ്ങിൽ
ആലംകോട് ലീലാകൃഷ്ണൻ പരമേശ്വരൻ നമ്പൂതിരി
മാസ്റ്റർ അനുസ്മരണം നടത്തി.നർഗ്ഗീസ്
ബീഗം,ഡോക്ടർ ഇഎം സൂരജ എന്നിവരെയും
എഴുത്തിന്റെ അമ്പതാണ്ട് പൂർത്തിയാക്കിയ
ആലംകോട് ലീലാകൃഷ്ണനെയും
ഗുരുനാദൻമാരെയും പുരസ്കാരം നൽകി
ആദരിച്ചു.ടി രാംദാസിന്റെ നേതൃത്വത്തിൽ
പാടിപ്പതിഞ്ഞ ഗാനങ്ങൾ എന്ന പേരിൽ
ഗാനസന്ധ്യയും അരങ്ങേറി.
