ചങ്ങരംകുളം ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ ശിശുദിനത്തിൽ ശിശുസൗഹൃദ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: ചങ്ങരംകുളം ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ ശിശുസൗഹൃദ സംഗമം സംഘടിപ്പിച്ചു.
സ്റ്റേഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികൾക്ക് പോലീസുമായുള്ള സംശയങ്ങൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശിശുദിനത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ മൂക്കുതല പി സിഎൻ എച്ച് സി ലെ എട്ടാം ക്ലാസ് എസ് പി സി വിദ്യാർഥികളാണ് പങ്കെടുത്തത്. സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെ പോലീസ് മധുരം നൽകിക്കൊണ്ട് സ്വീകരിച്ചു. തുടർന്ന് ഇൻസ്പെക്ടർ ബഷീർ ചിറക്കൽ
എസ്ഐമാരായ ആന്റോ ഫ്രാൻസിസ്, ഖാലിദ്, വിജയൻ, എ എസ് ഐയും പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഡി ഐ യും സ്റ്റേഷനിലെ ചൈൽഡ് വെൽഫെയർ ഓഫീസറുമായ ഷിജിമോനും സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. സെല്ലും തോക്കുകളും കയ്യാമാവും നേരിൽ കണ്ടത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
