CHANGARAMKULAM
ചങ്ങരംകുളം വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.
![](https://edappalnews.com/wp-content/uploads/2025/02/IMG_20250207_213132.jpg)
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടിയെങ്കിലും യുവാവ് അക്രമാസ്ഥക്തനായി.ഏറെ നേരം പരാക്രമം കാണിച്ച യുവാവിനെ പിന്നീട് കൈകാലുകള്‍ കെട്ടിയിട്ടതിന് ശേഷം നാട്ടുകാര്‍ പോലീസിന് കൈമാറി.ചങ്ങരംകുളം പോലീസെത്തി യുവാവിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വീര്യം കൂടിയ ലഹരി വസ്തു ഉപയോഗിച്ചതാണ് അവസ്ഥക്ക് കാരണമെന്നാണ് പോലീസും ആശുപത്രി അധികൃതരും നല്‍കുന്ന സൂചന.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)