ചങ്ങരംകുളം യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ MDTWF കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ട് കൈമാറൽ ചടങ്ങ് നടന്നു; രണ്ടു കുടുംബങ്ങൾക്കുമായി 20,60000 രൂപയാണ് കൈമാറിയത്
ചങ്ങരംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ കുമാരൻ (സിത്താര പൂജാ സ്റ്റോർ ), സുലൈമാൻ റാഹത്ത് (റാഹത്ത് ടീ സ്റ്റാൾ) എന്നിവരുടെ കുടുംബത്തിന് ഫണ്ട് കൈമാറി. രണ്ടു കുടുംബങ്ങൾക്കുമായി 20,60000 രൂപയാണ് കൈമാറിയത്. ചങ്ങരകുളം ഫുഡ് സിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി പി ഖാലിദ് അധ്യക്ഷൻ ആയിരുന്നു. കെ വി വി ഇ എസ് കേരള വർക്കിംഗ് പ്രസിഡന്റ് പി കുഞ്ഞാവ ഹാജി ഉദ്ഘാടന കർമ്മവും ഫണ്ട് കൈമാറലും നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ടി കൃഷ്ണൻ നായർ, പി എം സൈതലവി ഹാജി എന്നിവർ കുടുംബങ്ങൾക്ക് വേണ്ടി ഫണ്ട് ഏറ്റുവാങ്ങി.
യൂണിറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ഓ മൊയ്തുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ മരണാനന്തര സഹായവിതരണത്തിന്റെ ഫണ്ട് യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി അരുൺ മുരളി, യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദാലി പഞ്ചമി എന്നിവർ ഏറ്റുവാങ്ങി. കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഈ പ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി ഉസ്മാൻ പന്താവൂർ, യൂത്ത് വിങ്ങ് പ്രസിഡന്റ് വി കെ എം നൗഷാദ്, മണ്ഡലം സെക്രട്ടറി സലീം കെ വി, വനിതാ വിങ്ങ് പ്രസിഡന്റ് വി ഷഹന എന്നിവർ പങ്കെടുത്ത സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ വി ഇബ്രാഹിംകുട്ടി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.