CHANGARAMKULAM
ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി റമളാൻ റിലീഫ് ഏപ്രിൽ 27ന് നടത്തും
ചങ്ങരംകുളം ചങ്ങരംകുളം മേഖലയിലെ ആലങ്കോട്,നന്നംമുക്ക് പഞ്ചായത്തുകളും,ചെറുവല്ലൂർ ആമയം പ്രദേശവും ഉൾപ്പെടുത്തി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പെരുന്നാൾ ദിനത്തിലെ ഭക്ഷണം ത്തിനുള്ള തുക കൈമാറുന്ന പെരുന്നാൾ ദിനത്തിൽ ഒരു കൈത്താങ്ങ് എന്ന പേരിൽ റിലീഫ് പ്രവർത്തനം നടത്താൻ തീരുമാനിച്ചു.അബ്ദുൽ ഹയ്യ ഹാജി അനുസ്മരണവും റിലീഫ് വിതരണവും
ഏപ്രിൽ മാസം 27 ന് ചങ്ങരംകുളം ലീഗ് ഓഫീസിൽ വച്ച് നത്താനും തീരുമാനിച്ചു.യോഗം അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു പി എം കെ കാഞ്ഞൂർ അധ്യക്ഷം വഹിച്ചു.പി പി യൂസഫലി,ഷാനവാസ് വട്ടത്തൂർ എവി അഹമ്മദ്,സി ബാപ്പുനു ഹാജി,എംകെ അൻവർ,സുബൈർ റവല്ലൂർ,ബഷീർ കടിക്കൽ,ഹമീദ് ചെറവല്ലൂർ,ഇബ്രാഹിം മൂക്കുതല,അബ്ബാസലി പള്ളിക്കുന്ന്,ഉസ്മാൻ പെരുമുക്ക് എം വി. റഷീദ്, വി.ഹനീഫ സാദിഖ് നെച്ചി ക്കൽ എന്നിവർ പങ്കെടുത്തു