CHANGARAMKULAM

ചങ്ങരംകുളം മാന്തടത്ത് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവും മരണത്തിന് കീഴടങ്ങി

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവും മരണത്തിന് കീഴടങ്ങി. ഒതളൂർ സ്വദേശി പടിഞ്ഞാറ്റുമുറിയിൽ സുനിലിൻ്റെ മകൻ അഭിരാം(20)ആണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ മരിച്ചത്. അപകത്തിൽ പെട്ട ഒതളൂർ തെക്കത്ത് വളപ്പിൽ സുനിയുടെ മകൻ അശ്വിൻ (18) കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അശ്വിന്റെ സുഹൃത്ത് കൂടിയായ അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും അഭിരാമും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസ്സിന്റെ സൈഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button