EDAPPAL
ചങ്ങരംകുളം പൗരാവലി ലോഗോ പ്രകാശനം ചെയ്തു.
എടപ്പാൾ: ചങ്ങരംകുളം പൗരാവലി എന്ന സംഘടനയുടെ ലോഗോ പ്രകാശനം ആർട്ടിസ്‌റ്റ് നമ്പൂതിരി നിർവഹിച്ചു. ഭാരവാഹികളായ ഡോ. വി മോഹന കൃഷ്ണൻ , ബഷീർ ചങ്ങരംകുളം, VKM നൗഷാദ്, കരുണാകരൻ, റഫീക് പെരുമുക്ക്, ജെനു മൂക്കുതല തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യലോകത്ത് 50 വർഷം പൂർത്തിയാക്കുന്ന
ആലങ്കോട് ലീലാകൃഷ്ണന് ജന്മനാടിന്റെ ആദരം നൽകുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടനയാണ് ചങ്ങരംകുളം പൗരവലി. ജനുവരി 25 നാണ് പരിപാടി.