CHANGARAMKULAM
ചങ്ങരംകുളം പ്രസ്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : മാധ്യമപ്രവർത്തകരുടെ കൂട്ടയ്മയായ ചങ്ങരംകുളം പ്രസ്സ്ക്ലബ്ബ് അംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു.
ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ നടന്ന പരിപാടി മുതിർന്ന മാധ്യമ പ്രവർത്തകൻ വി സൈദ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് നെച്ചിക്കൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദാസ് കോക്കൂർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി റസാക്ക് അരിക്കാട് ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രസ് ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ട്രഷറർ സുധീർ പള്ളിക്കര,പ്രസ് ക്ലബ്ബ് കോർഡിനേറ്റർ വി പി അബ്ദുൽ ഖാദർ, മോഹൻദാസ് മൂക്കുതല, പ്രസന്നൻ കല്ലുർമ, റഷീദ് കെ മൊയ്‌ദു,ഷാഫി ചങ്ങരംകുളം, റാഫി തങ്ങൾ,ജീന മണികണ്ഠൻ,പി പി സുനീറ,റഹീദ എന്നിവർ നേതൃത്വം നൽകി.
