CHANGARAMKULAM

ചങ്ങരംകുളം പോലീസ് സ്റ്റേഷന്
മുന്നിൽ റോഡ് മുറിച്ച് കടന്നയുവതിയെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു: യൂത്ത്ലീഗ് നേതാവ് അടക്കം രണ്ട്
പേർക്ക് പരിക്ക്

ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നിൽ റോഡ് മുറിച്ച് കടന്ന യുവതിയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ അടക്കം രണ്ട് പേർക്ക് പരിക്കേറ്റു.യൂത്ത് ലീഗ് നേതാവും പാവിട്ടപ്പുറം മാങ്കുളം സ്വദേശിയുമായ ആര്യട്ടയിൽ ഷെബീർ (40)ആൽത്തറ സ്വദേശിനി ഗീത(44)എന്നിവർക്കാണ് പരിക്കേറ്റത്.നാട്ടുകാർ ചേർന്ന് ഇരുവരെയും ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ത ചികിത്സക്കായി ഷെബീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും,ഗീതയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച യുവതിയെ തട്ടിയ ഷെബീർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button