EDAPPAL
കാർ സൈക്കിളിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പാല സ്വദേശിയായ13 കാരൻ മരിച്ചു.

എടപ്പാൾ: കാർ സൈക്കിളിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പാല സ്വദേശിയായ13 കാരൻ മരിച്ചു.കുറ്റിപ്പാല കൊടക്കാട് സുരേഷിൻറെ മകൻ അഭിറാം (13) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.കഴിഞ്ഞ ദിവസം വിട്ടിൽ നിന്നും കാറ്റടിക്കുന്നതിനായി സൈക്കിളുമായി കടയിലേക്ക് പോയി തിരിച്ച് വരും വഴി അമിത വേഗതയിലെത്തിയ കാർ സൈക്കിളിന്റെ പുറകിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അഭിറാം മിനെ എടപ്പാളിലെയും, പിന്നിട് കോട്ടക്കലിലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ചൊവ്വഴ്ച്ച മരണപ്പെടുകയായിരുന്നു.
എടപ്പാൾ ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.അമ്മ ദീപ സഹോദരൻ: അദ്വൈത്.
