CHANGARAMKULAM

ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം: അഞ്ചോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

ചങ്ങരംകുളം:പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്.പ്രദേശത്തെ മദ്യപസംഘങ്ങളാണ് പ്രകോപനമില്ലാതെ കുട്ടികളെ പട്ടികയും വടിയും ഉപയോഗിച്ച് അടിച്ച് ഓടിച്ചത്.കുട്ടികൾ വാടകക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.അക്രമത്തിൽ പരിക്കേറ്റ അഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.മർദ്ധനമേറ്റ പെരുമുക്ക് സ്വദേശികളായ തണ്ടലായിൽ കിഷോറിന്റെ മക്കളായ ജഗത്ത്(15)നിരജ്(13)അധികാരി വീട്ടിൽ ശ്രീകുമാർ മകൻ സിദ്ധാർത്ഥ്(17) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും.ആനക്കപ്പറമ്പിൽ നിഷയുടെ മകൻ കണ്ണൻ(13)നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button