CHANGARAMKULAMLocal news

ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇന്നോവ കണ്ടയ്നര്‍ ലോറിയിലിടിച്ചു ഒരു മരണം,അഞ്ച് പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് ഇന്നോവ കണ്ടയ്നര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു. എറണാംകുളം സ്വദേശി രാജീവ്(25)ആണ് മരിച്ചത്. സഹയാത്രികരായ 5 പേര്‍ക്ക് പരിക്കേറ്റു.കല്ലൂര്‍ മുത്തേരി ഫാത്തിമ(23)ചെറങ്ങല കാവുങ്ങല്‍ വട്ടത്തില്‍ അക്ഷയ്(25)കല്ലൂര്‍ വലീലത്തറ സനീഷ്(23)എടപ്പള്ളി പൂത്തരി ടോണി(27)എടപ്പള്ളി ചീരക്കാട്ടില്‍ അഖില്‍(25)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ച രാജേഷിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടം.എറണാംകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കണ്ടയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.അപകടത്തില്‍ പെട്ട ഇന്നോവ ഓടിച്ച രാജീവ് ആണ് മരിച്ചത്.രാജീവിനെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.രാജീവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button