CHANGARAMKULAMLocal news
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു
ചങ്ങരംകുളം: പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര പാടത്ത് ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് വിവരം. പ്രതികള്‍ക്കായി ചങ്ങരംകുളം പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച കാലത്ത് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മാതാവ് ഫാത്തിമ
സഹോദരങ്ങള്‍,മുര്‍ഷിദ്,ഫര്‍സാന