CHANGARAMKULAMLocal news

ചങ്ങരംകുളം പള്ളിക്കര യിൽ ബണ്ട് റോഡിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിച്ചു

കത്തിച്ചത് മത്സ്യം പിടിക്കാനെത്തിയ ഒതളൂർ സ്വദേശികളുടെ ബൈക്കുകൾ:പ്രതി പിടിയിൽ

ചങ്ങരംകുളം:പള്ളിക്കര യിൽ കോൾപാടത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.ബൈക്ക് കത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു.പള്ളിക്കര സ്വദേശി അൻസാർ ആണ് പിടിയിലായത്‌.പളള്ളിക്കരയിലെ കോൾ പാടത്ത് പുലർച്ചെ മത്സ്യം പിടിക്കാനെത്തിയ
ഒതളൂർ സ്വദേശികളായ ശ്യാം രാജൻ,ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബൈക്കുകളാണ് ബണ്ട് റോഡിൽ വച്ച് കത്തിച്ചത്.രണ്ട് ബൈക്കുകളും പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.മത്സ്യം പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന.പിടിയിലായ അൻസാർ മുമ്പ് ചങ്ങരംകുളം സ്റ്റേഷനിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച കേസിലും പ്രതിയാണ്.ഇയാൾക്ക് മാനസിക അസ്വസ്ഥത ഉള്ളതായി പോലീസ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button