CHANGARAMKULAM
ചങ്ങരംകുളം പന്താവൂർ ദേശീയപാതയിൽ അപകടമായി മരം റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നു; അവഗണിച്ച് അധികൃതർ


ചങ്ങരംകുളം: കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി ചങ്ങരംകുളം പന്തവൂരിൽ ദേശീയ പാതയോട് ചേർന്ന് മരം ചരിഞ്ഞു നിൽക്കുന്നു. പന്താവൂർ സുസുക്കി ഷോറൂമിനും പഞ്ചായത്ത് കിണറിനും സമീപമായിട്ടാണ് മരം റോഡിലേക്ക് ഏത് സമയവും വീഴും എന്ന നിലയിൽ ചരിഞ്ഞു നിൽക്കുന്നത്.
നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും എപ്പോഴും കടന്ന് പോകുന്ന ദേശീയ പാതയോരത്തെ ഈ മരം ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. മരത്തിനു സമീപമായി നിരവധി കച്ചവടക്കാരും ഉണ്ട്, അടുത്തുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളും ഇതുവഴി കടന്ന് പോകുന്നുണ്ട്.
മരം മുറിച്ചു മാറ്റുന്നതിന് അധികൃതരെ പലതവണ അറിയിച്ചിട്ടും ഇതുവരെയും നടപടി ഉണ്ടായില്ല എന്ന് നാട്ടുകാർ പറഞ്ഞു.അധികൃതർ ഒന്ന് കണ്ണ്തുറന്നാൽ ചിലപ്പോൾ വൻ ദുരന്തം ഒഴിവാക്കാൻ കഴിയും.
