CHANGARAMKULAMLocal news
ചങ്ങരംകുളം പന്താവൂരിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു

ചങ്ങരംകുളം പന്താവൂരിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു
ചങ്ങരംകുളം:ചങ്ങരംകുളം പന്താവൂരിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു.രണ്ട് കാറുകൾക്കും, ബൈക്കിനുമാണ് ഇടിച്ചത്. താഴെ പന്താവൂരിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ ആണ് നിയന്ത്രണം വിട്ടത്. പന്താവൂരിൽ കടകൾക്ക് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളെയാണ് ഇടിച്ചു തെറിപ്പിച്ചത്. അതിരപ്പള്ളിയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര പോയിരുന്ന അഞ്ചഗം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ടത്.അപകടത്തിൽ പരിക്കില്ലാതെ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരാമായാണ്. നാല് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
