CHANGARAMKULAM
ചങ്ങരംകുളം പന്താവൂരിൽ കാട്ടു പന്നികൾ വാഴക്കൃഷി നശിപ്പിച്ചു


ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിലെ പന്താവൂർ പ്രദേശത്ത് കാട്ട് പന്നി ശല്യം രൂക്ഷം. പന്താവൂർ കാവിലവളപ്പിൽ കരീം എന്നവരുടെ പതിനഞ്ചോളം വരുന്ന വാഴകളാണ് കഴിഞ്ഞ ദിവസം കാട്ട് പന്നികൾ നശിപ്പിച്ചത് .കാട്ട് പന്നികളടെ ആക്രമണം കാരണം പ്രദേശത്ത് യാതൊരു കൃഷിയും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കർഷർ പറയുന്നു.കഴിഞ്ഞ കാലങ്ങളിൽ വാഴക്കൃഷിയും മറ്റും നടത്തി നല്ല രീതിയിൽ വിളവ് ഉൽപാദനം നടത്തിയിരുന്ന പ്രദേശത്താണ് കാട്ട്പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ ദുരിതത്തിലായത് .ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
