CHANGARAMKULAM
ചങ്ങരംകുളം താടിപ്പടിയിൽ ബസ്സും കാറും കൂട്ടിയിടിച്ചു

ചങ്ങരംകുളം : വളയംകുളം താടിപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.തൃശ്ശൂരിലേക്ക് ഡെലിവറിക്ക് പോകുകയായിരുന്ന മഹീന്ദ്ര ബി ഇ സിക്സ് കാറും, അതെ ദിശയിലേക്ക് പോകുകയായിരുന്ന യാത്ര ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു അപകടം.
