ചങ്ങരംകുളം തരിയത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം:ഒരു മരണം,ഒരാളുടെ നില ഗുരുതരം

ചങ്ങരംകുളം: ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം.കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ സമദിന്റെ മകൻ റമീസാണ് മരണപ്പെട്ടത്.ഐനിച്ചോട് ലക്ഷം വീട്ടിൽ താമസിക്കുന്ന ബക്കറിന്റെ മകൻ
അൻഷാദിനാണ് ഗുരുതര പരുക്ക് പറ്റിയത്.
അപകടത്തിൽ റമീസ് തൽക്ഷണം മരണപ്പെട്ടിരിന്നു.ഗുരുതര പരിക്ക് പറ്റിയ
അൻഷാദിനെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും വിധക്ത ചികിത്സക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. ചിറവല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് തരിയത്ത് സെന്ററിലുള്ള പള്ളിയുടെ മതിലും തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു.മരണപ്പെട്ട റമീസിന്റെ മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഞായറാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം നടന്നത്.













