ചങ്ങരംകുളം ഡിവിഷന് നാലു കോടിയോളം ബജറ്റ് വിഹിതം.
ചങ്ങരംകുളം :പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ ബജറ്റിൽ ചങ്ങരംകുളം ഡിവിഷനിൽ നാലു കോടിയോളം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്. 2026-27 വർഷത്തെ ബജറ്റിൽ 3 കോടി 85 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നേടിയെടുക്കാൻ സാധിച്ചത്.
നന്നമ്മുക്ക് സ്രായിക്കടവ് എസ്.സി നഗറിൽ കോൺഫറൻസ് ഹാൾ, ലൈബ്രറി & വിദ്യാഭ്യാസ പദ്ധതി (50 ലക്ഷം), കോക്കൂർ ഗവൺമെന്റ് സ്കൂളിന് സ്റ്റേഡിയം നിർമാണത്തിന് ആദ്യഘട്ടം (20 ലക്ഷം), മൂക്കുതല സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് (10 ലക്ഷം), രണ്ടു അംഗൻവാടികൾക്ക് കെട്ടിടങ്ങൾ, നിരവധി റോഡുകൾ, വയോജന പാർക്ക്, ലൈബ്രറി തുടങ്ങി അനേകം പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.
അംഗീകാരം ലഭിച്ച പദ്ധതികളും തുകയും.
നന്നംമുക്ക് – മൂച്ചിക്കൽ തോട് നവീകരണം (10 ലക്ഷം), പെരുമ്പടപ്പ് – തവളക്കുന്ന് സെൻറർ 58- നമ്പർ അംഗനവാടി കെട്ടിടം (20 ലക്ഷം), കോലിക്കര അംഗനവാടി കെട്ടിടം (23 ലക്ഷം) ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ വനിതകൾക്ക് വിശ്രമകേന്ദ്രം, ലൈബ്രറി, മറ്റു സൗകര്യങ്ങൾ ഒരുക്കാൻ (10 ലക്ഷം), ചിയ്യാനൂർ – അയ്യകം റോഡ് നവീകരണം (20 ലക്ഷം), പവിട്ടപ്പുറം – കിഴിക്കര റോഡ് (20 ലക്ഷം), ആലംകോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ തെക്കേക്കര എസ്.സി കോളനി പുനരുദ്ധാരണം (12 ലക്ഷം), നന്നംമുക്ക് പഞ്ചായത്തിലെ അയ്യങ്കുളം നവീകരണം (15 ലക്ഷം), ആലങ്കോട് പഞ്ചായത്തിൽ ലേഡീസ് മോഡേൺ യോഗ ഫിറ്റ്നസ് സെൻറർ (23 ലക്ഷം), പെരുമുക്ക് – ചേമ്പിലക്കാട് റോഡ് (35 ലക്ഷം), പറമ്പിൽ താഴം തോട് ഭിത്തി കെട്ടൽ (15 ലക്ഷം),
ചങ്ങരംകുളം ഹൈവേ – മാധവൻ നായർ റോഡ് ചിറക്കളം വരെ (20 ലക്ഷം), കാളച്ചാൽ- കോലളമ്പ് റോഡ് റീ ടാറിംഗ് (10 ലക്ഷം), പന്താവൂർ – കക്കടിപ്പുറം റോഡ് നവീകരണം, ആദ്യ ഘട്ടം (30 ലക്ഷം),
ചെറവല്ലൂർ-ആമയം വഴിയോര/വയോജന പാർക്ക് ആദ്യഘട്ടം – (10ലക്ഷം). ചിറ്റഴിക്കുന്ന് – കക്കിടിപ്പുറം റോഡ് നവീകരണം (10 ലക്ഷം). കാർഷിക മേഖലയിലും മറ്റുമൊക്കെയായി സമർപ്പിച്ച മറ്റു ചില പദ്ധതികൾക്ക് കൂടി അംഗീകാരം ലഭിക്കാനുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ ഗ്രാൻഡുകൾ കിട്ടുന്ന മുറക്ക് അതുകൂടി നടപ്പിലാക്കാൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അഷറർ പെരുമുക്ക് അറിയിച്ചു.