CHANGARAMKULAM

ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണം :ഇന്ന് ഉദ്ഘാടനം

പൂർത്തിയാകാത്ത പദ്ധതിക്ക്‌ ഉദ്ഘാടനമെന്ന് വിമർശനം


ചങ്ങരംകുളം:സംസ്ഥാന സർക്കാരിൻ്റെ 5-5 കോടി രൂപ ചിലവിൽ പൂർത്തിയാക്കിയ ചങ്ങരംകുളം ടൗൺ സൗന്ദര്യവത്ക്കരണം’പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്‌ച വൈകിയിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.എംഎൽഎ പി നന്ദകുമാർ അധ്യക്ഷത വഹിക്കും. വൈകിയിട്ട് 5.30ന് ഹൈവേ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

എന്നാൽ ഇനിയും പൂർത്തിയാവാത്ത പദ്ധതിയുടെ ഉദ്ഘാടനം വെറും പ്രഹസനം ആണെന്ന് വ്യാപകമായി വിമർശനം ഉയരുന്നു.

തെരുവ് വിളക്കുകൾ,ഓടകൾ, ടൗണിനുള്ളിലെ റോഡുകൾ തുടങ്ങി നിരവധി പ്രവർത്തികളാണ് ഇനിയും പൂർത്തിയാവാനുള്ളത്.
അടുത്തദിവസം നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാലാണ് തിടുക്കപ്പെട്ട് ഈ ഉദ്ഘാടന പരിപാടി നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button