CHANGARAMKULAM
ചങ്ങരംകുളം ടൗണിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു


ചങ്ങരംകുളം ടൗണിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച കാലത്ത് ഏഴ് മണിയോടെ ചങ്ങരംകുളം ടൗണിൽ ആണ് അപകടം.ഓട്ടോ ഡ്രൈവർ നാഗലശ്ശേരി സ്വദേശി കൂവളത്തിൽ പ്രഭാകരൻ(61) സ്കൂട്ടർ യാത്രക്കാരനായ ആലംകോട് സ്വദേശി മനക്കടവത്ത്
ദാസൻ(45)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
