ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ പൊടി ശല്ല്യമാണെന്നും പല കച്ചവട സ്ഥാപനങ്ങളും ആളുകളെ വച്ച് വൃത്തിയാക്കേണ്ട അവസ്ഥയാണെന്നും വ്യാപാരികള്‍ പറഞ്ഞു.നിരവധി ഭക്ഷണ ശാലകള്‍ അടക്കം സ്ഥിതി ചെയ്യുന്ന ടൗണില്‍ രൂക്ഷമായ പൊടിശല്ല്യം ഭക്ഷ്യ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും പരാതികള്‍ ഉയരുന്നുണ്ട്.മണ്ണിട്ട് മൂടിയ കുഴികള്‍ മെറ്റല്‍ ഇട്ട് അടച്ചെങ്കിലും മെറ്റല്‍ മുഴുവന്‍ റോഡില്‍ പരന്ന് കിടക്കുന്ന അവസ്ഥയാണ്.ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബൈക്കുകള്‍ റോഡില്‍ മറിഞ്ഞ് വീഴുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും പലരും തലനാരിഴക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നും കച്ചവടക്കാര്‍ പറഞ്ഞു.അടിയന്തിരമായി പൊടിശല്ല്യത്തിന് പരിഹാരം കാണണമെന്നും പൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു