CHANGARAMKULAMLocal news
ചങ്ങരംകുളം ട്രഷറി വാടക പ്രശ്‍നം അദാലത്തിൽ; അനുഭാവപൂർവം നട പടിയെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ്
ചങ്ങരംകുളം: ട്രഷറി ഓഫീ സ് കെട്ടിടത്തിന്റെ വാടക ലഭിക്കാത്തതുമായി ബന്ധ പ്പെട്ട് ഉടമ നൽകിയ പരാതി യിൽ അനുഭാവപൂർവം നട പടിയെടുക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകി. ചങ്ങരംകുളം സ്വദേശിയായ എൻ വി ഖാദർ എട്ടു വർഷംമുമ്പ് വാടകയ്ക്ക് നൽ കിയ കെട്ടിടത്തിലാണ് ട്രഷറി ഓഫീസ് പ്രവർത്തിക്കുന്നത്. 21 മാസമായി വാടക നൽ കുന്നില്ല. വായോധികനായ ഖാദർ പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പെരുമ്പടപ്പ് ബ്ലോക്കിൽനിന്ന് ട്രഷറി കെട്ടിടം നിർമിക്കുന്നതിന് 10 സെന്റ് ലഭിച്ചെങ്കിലും നിർമാണം നടന്നില്ല. ഖാദറിന്റെ പരാതികേട്ട മന്ത്രി വാടക പ്രശ്‌നം അടിയന്തരമായി പരി ഹരിക്കാൻ നിർദേശം നൽ കുകയായിരുന്നു.